Friday 28 March 2014




മഡോണ ഫെസ്റ്റ് 2014 
ഈ അധ്യയനവര്‍ഷം പാഠ്യ പാഠ്യേതര പ്രവര്‍ത്ത
നങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥി
കള്‍ക്കുള്ള സമ്മാനദാനവും ക്ലാസ്സ് റൂം പ്രവര്‍ത്തന
ങളുടെ ഭാഗമായി രൂപപ്പെട്ട ഉല്‍പ്പന്നങളുടെ പ്രദര്‍
ശനവും 2014 മാര്‍ച്ച് 28 ന് നടത്തി.ബഹുമാനപ്പെ
ട്ട വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി.ഫൗസിയ റാഷിദ്
ചടങ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്‍ഡ്
ശ്രീ.ജയചന്ദ്രന്‍ അധ്യക്ഷനായിരുന്നു.മുന്‍ പി.ടി.എ
പ്രസിഡന്‍ഡുമാരായ അഡ്വ.പി.വി.ജയരാജ്,ശ്രീ.പ
ദ്മനാഭന്‍,മദര്‍  പി.ടി.എ പ്രസിഡന്‍ഡ് ശ്രീമതി.
ഷാഹിദ യൂസഫ്,ഡയറ്റ് ഫാക്കല്‍റ്റി ശ്രീ.ഗംഗാധ
രന്‍എന്നിവര്‍
ആശംസകള്‍ അറിയിച്ചു.പ്രധാനാധ്യാപിക സി.മരിയ
 ജീവിത സ്വാഗതവും  ശ്രീമതി.ഷീല ചാക്കോ നന്ദിയും
 അറിയിച്ചു.കുട്ടികള്‍ ഒരുക്കിയ കലാപരിപാടികളും
ഉണ്ടായിരുന്നു.

Friday 28 February 2014



മികവ്‌  നമ്മുടെ വിദ്യാലയത്തിലും 
മികവ് ആസൂത്രണ ത്തിനായി  ക്ലാസ്സ്‌ പി .ടി എ യോഗം  ചേരുകയും മാർച്ച്‌ 28 ന് പരിപാടി നടത്താൻ തീരുമാനിക്കുകയും ചെയ്തു .
                                         ദേശീയശാസ്ത്രദിനം 



        ഫെബ്രുവരി 28           ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നടന്ന

 ശാസ്ത്ര പ്രദര്‍ശനം കുട്ടികളിലെ ശാസ്ത്രാഭിരുചി വിളിച്ചോതുന്നതാ

യിരുന്നു. ക്ലാസ്തല പഠന പ്രവര്‍ത്തനങ്ങളിലൂടെ ആർജ്ജിച്ച കഴിവു

കള്‍ പുതിയ സന്ദര്‍ഭത്തില്‍ പ്രയോജനപ്പെടുത്തിയ 80-ഓളം ഉല്‍പന്ന

ങ്ങള്‍ ശാസ്ത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.ശാസ്ത്ര ക്ലബ്ബിന്റെ

നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്ത   മുഴുവന്‍

വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.മികവാർന്ന ഈ പ്രദർശനത്തി

ലൂടെ ഒരു വർഷം നീണ്ടുനിന്ന ശാസ്ത്ര ക്ലബ്‌ പ്രവർത്തനങ്ങൾക്ക്

ഔദ്യോഗികമായി വിരാമമിട്ടു .


ദിയ.കെ.പി ,മേഘ.പി 
ബോധവല്‍കരണ ക്ലാസ്സ്‌  സംഘടിപ്പിച്ചു


                 ഭാഷയുടെ അടിസ്ഥാന ശേഷിയായ അക്ഷരബോധവും, ചിഹ്നജ്ഞാനവും കുട്ടികളില്‍ ഉറപ്പിക്കാനുളള സാക്ഷരം പദ്ധതിയുടെ പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ സംഘടിപ്പിച്ച യോഗത്തില്‍ 25ഓളം രക്ഷിതാക്കള്‍ പങ്കെടുത്തു.

മാര്‍ച്ച് 7 ന് സംഘടിപ്പിക്കുന്നപോസ്റ്റ് ടെസ്റ്റിനെക്കുറിച്ച് ഒരു ബോധവല്‍ക്കരണക്ലാസ്സ് രക്ഷിതാക്കള്‍ക്ക് നല്‍കി.  വായനയിലുംഎഴുത്തിലും കുട്ടികള്‍ക്ക് വന്ന മികവില്‍ രക്ഷിതാക്കള്‍ സന്തോഷം പ്രകടിപ്പിച്ചു.പ്രധാനാധ്യാപിക  സി. മരിയാ ജീവിത അധ്യക്ഷത വഹിച്ചയോഗത്തില്‍ ശ്രീമതി ഷീജ പി. എ സ് നേതൃത്വം നല്‍കി.

Thursday 27 February 2014

              ചുടുകു   കവന്ന ക്യാമ്പ്‌

കുട്ടിപ്പാട്ടുകളും  കുട്ടിക്കഥ കളും  ആസ്വദിക്കുന്നതിനും  അവ

തയ്യാറാക്കുന്നതിനും കുട്ടികളെ സഹായിക്കുന്നതിനായി 19.02.2014

 ബുധനാഴ്ച  ചുടുകു   കവന്ന ക്യാമ്പ്‌ നടത്തി .ശ്രീ .ശങ്കരനാരായണ

 ഭട്ടിന്റെ  നേതൃത്വത്തിലായിരുന്നു ക്യാമ്പ്‌ നടന്നത്.കന്നഡ വിഭാഗം

എൽ .പി ,യു .പി ക്ലാസ്സുകളിലെ കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.


Wednesday 26 February 2014



                     

                  കൂട്ടുകാർക്കൊരുകൈത്താങ്ങ്
        




സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളുടെ  പഠനച്ചെ ലവിലേക്കാവശ്യമായ തുക സമ്പാദിക്കാനായ സോഷ്യല്‍ സര്‍വ്വീസ്           ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  സോഷ്യല്‍ സര്‍വ്വീസ് ദിനം ആചരിച്ചു. മറ്റുള്ളവര്‍ക്ക് ഒരു കൈത്താങ്ങാവുക            എന്ന സന്ദേശം ഉള്‍കൊള്ളുന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം ബഹുമാനപ്പെട്ട വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി ഫൗസിയ റാഷിദ് നിര്‍വഹിച്ചു. സോഷ്യല്‍ സര്‍വ്വീസ് ദിനത്തി ന്റെ   പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക സി.ജീവിതയും ശ്രീമതി ഷീജടീച്ചറും സംസാരിച്ചു. 
                       തുടര്‍ന്ന് ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ഗെയിംസ് മത്സരങ്ങള്‍ക്കും ഫുഡ് ഫെസ്റ്റിനും തുടക്കമായി.കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്ന ഫെസ്റ്റ് വിജയകരമായിരുന്നു.



                             കളിക്കൂട്ടം 

സാക്ഷരം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കു വേണ്ടിയുള്ള
ഏകദിനക്യാമ്പ് 2014 ഫെബ്രുവരി 15 , ശനിയാഴ്ച്ച
നടത്തപ്പെട്ടു. ശ്രീമതി രജനി കെ. ജോസഫ് ക്യാമ്പ്
ഉദ്ഘാടനം ചെയ്തു. ശ്രീമതി ബിജി ജേക്കബ്, സിസ്റ്റര്‍ സ്നേഹ
മരിയ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 32 കുട്ടികള്‍
ക്യാമ്പില്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് വേണ്ടിയുളള വിവിധതരം
കളികളാണ് ക്യാമ്പില്‍ സംഘടിപ്പിച്ചത്.കുട്ടികൾ വളരെ
 ഉത്സാഹത്തോടെ കളികളിൽ പങ്കെടുത്തു